Listen live radio

‘എന്റെ അടുത്ത സിനിമയില്‍ രേണുക ഒരു പാട്ട് പാടും.. ഇഷ്ടം.. സ്‌നേഹം.!; വയനാടിന്‍റെ രാജഹംസത്തിന് പിന്തുണയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

after post image
0

- Advertisement -

കല്‍പ്പറ്റ: സോഷ്യല്‍ മീഡിയയില്‍ ‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച്‌ തരംങ്കമായി മാറിയ വയനാടിന്‍റെ സ്വന്തം രേണുക തന്റെ അടുത്ത സിനിമയില്‍ പാടുമെന്ന് പ്രഖ്യാപിച്ച്‌ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
ഗോത്രമേഖലയിലെ കലാകാരന്‍മാരെ പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച കെല്‍സയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് രേണുകയുടെ വീഡിയോ ആദ്യമായി പ്രക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഇതിനു ശേഷം വയനാട് ന്യൂസ് ഡെയിലിയുടെ സംഘം രേണുകയുടെ വീട്ടിലെത്തി അഭിനന്ദിക്കുകയും ഈ കൊച്ചു മിടുക്കിയുടെ ഗാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തിരുന്നു.
[facebook]
https://www.facebook.com/watch/?v=279561816641358
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ വാക്കുകള്‍:-
‘ഇത് രേണുക.. വയനാട്ടുകാരിയാണ്.. ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തില്‍പ്പെടുന്ന കലാകാരി.. A Village Superstar.. എന്റെ പാട്ടുകളുള്ള അടുത്ത സിനിമയില്‍ രേണുക ഒരു പാട്ട് പാടും.. ഇഷ്ടം.. സ്‌നേഹം, സുഹൃത്തുക്കള്‍ വയനാട്ടില്‍ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ’ എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മാനന്തവാടി കോണ്‍വെന്റ് കുന്ന് കോളനിയിലെ ഷീറ്റ് കൊണ്ട് മറച്ച കുഞ്ഞ് കൂരയിലാണ് രേണുകയും കുടുംബവും താമസിക്കുന്നത്. പത്താം ക്ലാസുകാരിയാണ് രേണുക. അച്ഛന്റെ പാട്ടു കേട്ടാണ് താന്‍ പാട്ടു പഠിച്ചതെന്നും വീഡിയോയില്‍ രേണുക പറയുന്നുണ്ട്. ‘അഞ്ചാം പാതിര’ ആണ് മിഥുന്‍ സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. എന്തായാലും രേണുക ഇപ്പോള്‍ വയനാടിന്‍റെ നാഥമായി മറിയിരിക്കുകയാണ്. വയനാട് ന്യൂസ് ഡെയിലിയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Leave A Reply

Your email address will not be published.