Listen live radio

കൊവാക്‌സിനായി 2021-ന്‍റെ തുടക്കം വരെ കാത്തിരിക്കണം; വിദ്യാലയങ്ങള്‍ തുറക്കരുത്- ലോകാരോഗ്യ സംഘടന

after post image
0

- Advertisement -

ജനീവ: ലോകത്താകമാനം കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു കാരണവശാലും വിദ്യാലയങ്ങള്‍ തുറക്കരുതെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വിദ്യാലയങ്ങള്‍ കൂടി തുറന്നാല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. കൊവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് ഇത്രത്തോളം വൈറസ് വ്യാപിക്കാനിടയായത്.
അതുകൊണ്ടു തന്നെ വാക്‌സിന്‍ കണ്ടെത്തിയത്തിനു ശേഷം മാത്രം വിദ്യാലയങ്ങള്‍ തുറക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മിക്കരാജ്യങ്ങളും കൊവാക്‌സിനായുള്ള പരീക്ഷണത്തിലാണ്.
കോവിഡിനെതിരെ ഒന്നിലധികം വാക്‌സിനുകള്‍ പല രാജ്യങ്ങളിലും അവസാന ഘട്ട പരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടക്കിടയ്ക്ക് പുറത്തുവരുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്. എന്നാല്‍ കോവിഡിനെ തടയാനുള്ള ആദ്യ വാക്‌സിന്‍ വിപണിയിലെത്തുന്നതിനായി 2021 ന്‍റെ തുടക്കം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.