Kerala

പതിവുതെറ്റിച്ചില്ല, ക്രിസ്മസിന് റെക്കോർഡിട്ട് മദ്യവില്പന; വിറ്റത് 332 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്മസിന് കേരളത്തിൽ ബെവ്കോ വഴി വിറ്റുപോയത് 332.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരേയുള്ള കണക്കാണിത്. മുൻ വർഷത്തേക്കാൾ 53.08 കോടി രൂപയുടെ വർധനവാണ് ഇത്തവണ. 2024-ൽ 279.54 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റു പോയത്.

ക്രിസ്മസിന് തലേദിവസം മദ്യവില്പന നൂറുകോടി കടന്നു. 114.45 കോടിയുടെ മദ്യമാണ് അന്നേദിവസം മാത്രം വിറ്റത്. ഡിസബംർ 22-ന് 77.62 കോടി, 23-ന് 81.56 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി എന്നിങ്ങനെയാണ് ഇത്തവണത്തെ മദ്യവില്പന.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.