കേരളത്തിൽ സ്വർണവില ഇന്നു കുറഞ്ഞത് ഒന്നല്ല, 4 തവണ! ഒരു ദിവസം ഇത്രയും തവണ വില മാറുന്നത് അപൂർവം. 4 തവണയായി 2,320 രൂപ കുറഞ്ഞ് പവൻവില 1,02,120 രൂപയായി. 290 രൂപ താഴ്ന്ന് 12,765 രൂപയാണ് ഗ്രാം വിലയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) വ്യക്തമാക്കി.
അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 22 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 75 രൂപ താഴ്ന്ന് 12,870 രൂപയാണ്; പവന് 600 രൂപ കുറഞ്ഞ് 1,02,960 രൂപയും.














