Wayanad

മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എൻ.ടി), ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം.കോളേജിൽ നിലനിൽക്കുന്ന ഉയർന്ന അക്കാദമിക് മാനദണ്ഡങ്ങളും വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ സമർപ്പിതമായ മാർഗനിർദേശവും വിദ്യാർത്ഥികളുടെ അദ്ധ്വാനവും ആത്മാർത്ഥതയും ഒന്നിച്ചുചേർന്നതാണ് ഈ ശ്രദ്ധേയമായ വിജയം സാധ്യമാക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ഗുണനിലവാരവും വിശ്വാസ്യതയും വീണ്ടും ഉറപ്പിക്കുന്നതാണ് ഈ ഉന്നത നേട്ടം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.