Mananthavady

സിന്ധു ചെന്നലോടിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

. മാനന്തവാടി. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കവി സിന്ധു ചെന്നലോടിന്റെ മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ എന്ന കവിത സമാഹാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും സിന്ധു രചിച്ച പുസ്തകത്തിൽ കയ്യൊപ്പ് ചാർത്തി ആ പുസ്തകം കവിക്ക് കൈമാറി കൊണ്ടായിരുന്നു പ്രകാശന കർമ്മം നടന്നത്. എഴുത്തുകാരി ഷാഹിന ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി കെ സത്താർ, ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക, അനീസ് മാനന്തവാടി തുടങ്ങിയവർ ചേർന്ന് സദസ്സിലുള്ള മുഴുവൻ ആളുകളും ഒപ്പിട്ട പുസ്തകം സിന്ധു ചെന്നലോടിന് കൈമാറി.

പുസ്തക പ്രകാശന വേളകളിലെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി സംഘടിപ്പിച്ച പ്രകാശന ചടങ്ങ് വേറിട്ട അനുഭവമായി മാറി. മുൻകൂട്ടി തെരഞ്ഞെടുത്ത ഒരാൾ സിന്ധുവിന്റെ ഒരു കവിത അവതരിപ്പിക്കുകയും മറ്റൊരാൾ ആ കവിതയ്ക്ക് കമൻറ് പറയുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. അങ്ങനെ 10 കവിതകൾ ചൊല്ലുകയും പത്തുപേർ കവിതയ്ക്ക് കമന്റ് പറയുകയും ചെയ്ത ലളിതമനോഹരമായ ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ ജില്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളും രാഷ്ട്രീയ പ്രവർത്തകരും വയനാട് ജില്ലയിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരും വന്നെത്തിച്ചേർന്നിരുന്നു.

പഴശ്ശിഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെൻറ് ,വൈസ് പ്രസിഡൻറ്, എ അയ്യൂബ്, സെക്രട്ടറി തോമസ് സേവ്യർ, വിനോദ് കുമാർ എസ് ജെ ,എ അജയകുമാർ, വിഷ്ണു കെ, ഷിനോജ് വി പി, പ്രസാദ് വി കെ തുടങ്ങിയവർ നേതൃത്വം കൊടുത്ത പരിപാടിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ ഷബിത ടീച്ചർ,സെക്രട്ടറി പി. സുരേഷ് ബാബു ,ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പി ടി സുഭാഷ് കവിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സാന്നിധ്യം കൊണ്ട് ചടങ്ങിന് മനോഹാരിത നൽകി. കവി സിന്ധു ചെന്നലോടിന്റെ മറുമൊഴിയോടെ ലളിത മനോഹരമായ ചടങ്ങ് അവസാനിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.