Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

‘തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പൊട്ടിച്ച പടക്കം വീണ് ഫ്ലാറ്റിന് തീപിടിച്ചു, പ്രവർത്തകർ മുങ്ങി’; ഗുരുതര ആരോപണവുമായി നടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മുംബൈ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ചെന്നുവീണു വീടിനടുത്തുള്ള ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണു നടി തന്റെ ദേഷ്യവും ആശങ്കയും പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ബാന്ദ്ര ഈസ്റ്റിലെ താമസസമുച്ചയത്തിന്റെ നാലാം നിലയിലായിരുന്നു അപകടം. ആർക്കും പരുക്കുകളില്ല. വളർത്തുനായയുമായി രാത്രി വീടിനു പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് അപകടം നടിയുടെ ശ്രദ്ധയിൽപെട്ടത്.

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. അതേസമയം, തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമ്പോൾ പ്രവർത്തകർ സാമാന്യ മര്യാദ പാലിക്കണം. താമസസമുച്ചയങ്ങൾക്കു സമീപം പടക്കം പൊട്ടിക്കുന്നതു ശരിയായ രീതിയല്ല. അതുണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. റാലിക്കിടെ പടക്കം പൊട്ടിച്ചവർ അപകടം നടന്നയുടനെ കടന്നുകളഞ്ഞു. താമസക്കാരാണ് അതിന്റെ മുഴുവൻ ബുദ്ധിമുട്ടുകളും സഹിച്ചത്’– ഡെയ്സി ഷാ കുറിച്ചു. 2014ൽ പുറത്തിറങ്ങിയ ‘ജയ് ഹോ’യിലെ നായികയാണു ഡെയ്സി. 2023ൽ ‘മിസ്റ്ററി ഓഫ് ദ് ടാറ്റു’ എന്ന സിനിമയുമിറങ്ങി.

ആഘോഷവേളകളിൽ താമസസമുച്ചയങ്ങൾ, ചേരിപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ നഗരത്തിൽ പതിവാണ്. ജീവഹാനിയടക്കം വലിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. സുരക്ഷാമുൻകരുതലുകളെക്കുറിച്ച് അഗ്നിരക്ഷാസേന നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും അവ പാലിക്കപ്പെടുന്നില്ല.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *