വയനാട് ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 18ന്ക കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത)കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പുരുഷന്‍മാര്‍ 85 ഉം സ്ത്രീകള്‍ 75 ഉം കിലോഗ്രാമിനു താഴെ ശരീരഭാരം ഉള്ളവരാകണം. ടീമുകളും ഓപ്പണ്‍ സെലക്ഷന് താത്പര്യമുള്ളവരും ആധാര്‍ കാര്‍ഡിന്റെ ഒറിജിനലും കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ ഒമ്പതിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ക്ലബുകള്‍ 9048454098, 9947319203 എന്നീ നമ്പറുകളിലൊന്നില്‍ ബന്ധപ്പെടണം.














