തിരുവനന്തപുരം∙ പോത്തൻകോട് ലക്ഷംവീട് കോളനിയിൽ കല്ലൂർ പാണൻ വിളയിൽ സുധീഷിനെ (35) വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത കേസിൽ പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിൽ സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ്, നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെ നെടുമങ്ങാട് പ്രത്യേക കോടതി 2025 ഏപ്രിൽ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
അതിൽ പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ മരവിപ്പിച്ചത്. ജിഷ്ണു പ്രദീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതായി തെളിയിക്കാൻ പാകത്തിൽ സാക്ഷികൾ തിരിച്ചറിഞ്ഞില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയിരിക്കുന്നത്. ജിഷ്ണുവിന് വേണ്ടി അഡ്വ. ഗോകുൽ ഡി.സുധാകരൻ, വൈഷ്ണവ് ദത്ത്, അനീഷ്‌രാജ് എന്നിവർ ഹാജരായി.













