Listen live radio

ഓണക്കിറ്റ് വിതരണം നാളെ മുതല്‍; 11 ഇന സാധനങ്ങള്‍ കിറ്റില്‍

after post image
0

- Advertisement -

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ വ്യാഴാഴ്ചമുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഎവൈ വിഭാഗത്തിലെ 5.95 ലക്ഷം കുടുംബത്തിന് (മഞ്ഞ കാര്‍ഡ്) 13, 14, 16 തീയതിയിലും മുന്‍ഗണനാ വിഭാഗത്തിലെ (പിങ്ക് കാര്‍ഡ്) 31 ലക്ഷം കുടുംബത്തിന് 19, 20, 21, 22 തീയതിയിലും കിറ്റ് നല്‍കും.
ഓണത്തിനുമുമ്ബായി ശേഷിക്കുന്ന നീല, വെള്ള കാര്‍ഡുകളിലെ 51 ലക്ഷം കുടുംബത്തിനും കിറ്റ് നല്‍കും. ആകെയുള്ള 88 ലക്ഷം കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കും. കഴിഞ്ഞ മാസം റേഷന്‍ വാങ്ങിയ റേഷന്‍കടകളില്‍നിന്ന് കിറ്റുകള്‍ വാങ്ങാം. നീല, വെള്ള കാര്‍ഡുകാര്‍ക്ക് 13 മുതല്‍ 15 രൂപ നിരക്കില്‍ 10 കിലോ അരി അധികമായി നല്‍കും.
500 രൂപയോളം വില വരുന്ന 11 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. 21 മുതല്‍ 10 ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രത്തിലും ഓണച്ചന്തകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.