കണ്ണൂർ ∙ തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.ബസ് നിർത്തി കണ്ടക്ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും ദൃശ്യങ്ങളിൽ കാണാം. സൈക്കിളിൽ മൂന്നു പേർ കയറി റോഡിലൂടെ അപകടകരമായി ഓടിക്കുന്നതുൾപ്പെെടയുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്താണ് വിഡിയോ പ്രചരിപ്പിച്ചത്. സ്കൂൾ അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.













