പുൽപ്പള്ളി: വനം വകുപ്പ് മുൻ ജീവനക്കാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി വടാനക്കവല പാണാ നാനിക്കൽ ബേബി (70) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കൃഷി യിടത്തിൽ പറിച്ചിട്ട തേങ്ങകൾ പെറുക്കുന്നതിനിടെ കാൽവഴുതി കുള ത്തിൽ വീണതായാണ് പ്രാഥമിക വിവരം. തേങ്ങ പറിച്ച തൊഴിലാളികൾ ബേബിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുള ത്തിൽവീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുൽപ്പള്ളി സാമുഹി കാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായി രുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മേരി. മക്കൾ: ജോബിഷ് (സി.ആർ.പി.എഫ്.), ഫാ.ജിതേഷ്, ആൽബിൻ (കാത്തലിക് സിറിയൻ ബാങ്ക്, ബംഗളൂരു). മരുമക്കൾ: സജന, ടിൻസി.














