Kerala

അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ്; ഇന്നും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഏകദേശം അഞ്ചുദിവസത്തിനിടെ 20,000 രൂപയോളമാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ഇന്നലെ സ്വര്‍ണവിലയെ സംബന്ധിച്ച് ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകീട്ടും രാത്രിയുമായി തിരിച്ചുകയറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. ഇന്നലെ രണ്ടു തവണകളായി പതിനായിരത്തോളം രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെയും രാത്രിയോടെയും അയ്യായിരം രൂപയാണ് തിരിച്ചുകയറിയത്.ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.