Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്കു പേരായി; ബവ്കോയ്ക്ക് ജനങ്ങളിൽനിന്നും ലഭിച്ചത് 40,000 പേരുകൾ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോട്ടയം ∙ ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാ‍ൻഡിക്കുള്ള പേര് തയാർ. ജനകീയത ‘നിറഞ്ഞു തുളുമ്പുന്ന’ പേരാണ് തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ പേര് പുറത്തുവിടണമെങ്കിൽ ഒരു കടമ്പ കൂടി ബവ്കോയ്ക്ക് ഇനിയും കടക്കണം. പേരിടീൽ ചടങ്ങിനു നാട്ടുകാരിൽനിന്നും നിർദേശം സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ ബവ്കോയ്ക്ക് പുതിയ പേര് പരസ്യപ്പെടുത്താൻ കഴിയുകയുള്ളു.

മികച്ച പേര് ബ്രാൻഡിക്ക് നിർദേശിച്ചാൽ 10,000 രൂപയാണ് ബവ്റിജസ് കോർപറേഷൻ സമ്മാനമായി ഓഫർ ചെയ്തത്. ഇതിനെ തുടർന്ന് 40,000ത്തോളം േപരുകളാണ് ലഭിച്ചത്. ശേഷം ഇതിൽനിന്നും മികച്ച പേര് കണ്ടെത്തുകതന്നെ ബവ്കോയ്ക്ക് വലിയ ജോലിയായി മാറി.

തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണു നിലവിൽ ബവ്കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമാണം ആദ്യമാണ്. കോടതി അനുവദിച്ചാൽ പേര് പരസ്യമാക്കുക ഫെബ്രുവരി 21ന് പാലക്കാട് സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമാണ ഉദ്ഘാടനത്തിലായിരിക്കും.

കേരളത്തിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന പേരാവണമെന്ന ഉദ്ദേശത്തോടെയാണ് ബവ്കോയുടെ പേരിടലിനു പൊതുജനങ്ങളുടെ സഹായം തേടിയത്. സമൂഹ മാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായിരുന്നു. സമകാലിക രാഷ്ട്രീയവും, വിവാദങ്ങളും, സിനിമ ഡയലോഗുകളും കോർത്തിണക്കിയ പേരുകൾ നിർദേശിച്ചവരുമുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *