വടകര (കോഴിക്കോട്) ∙ വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.
വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ജനുവരി 16 ന് കുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടങ്ങിയത്. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്.
ഡൽഹി, ബെംഗളൂരു, മൈസൂരു, പേരാമ്പ്ര, മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ തുടങ്ങിയ ഇടങ്ങളിൽ ഇയാൾ പൂജാരിയായി പ്രവർത്തിച്ചിട്ടുണ്ട്. വടകര എസ്എച്ച്ഒ കെ.മുരളീധരന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എം.കെ.രഞ്ജിത്ത് എഎസ്ഐമാരായ ഇ.ഗണേശൻ, കെ.കെ.സിജേഷ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽവടകര (കോഴിക്കോട്) ∙ വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.ജനുവരി 16 ന് കുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടങ്ങിയത്. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്.ഡൽഹി, ബെംഗളൂരു, മൈസൂരു, പേരാമ്പ്ര, മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ തുടങ്ങിയ ഇടങ്ങളിൽ ഇയാൾ പൂജാരിയായി പ്രവർത്തിച്ചിട്ടുണ്ട്. വടകര എസ്എച്ച്ഒ കെ.മുരളീധരന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എം.കെ.രഞ്ജിത്ത് എഎസ്ഐമാരായ ഇ.ഗണേശൻ, കെ.കെ.സിജേഷ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














