National

യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

കലിഫോർണിയ∙ യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്.

പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എയർഫീൽഡ് അടച്ചു. ഇവിടേക്ക് വരേണ്ടിയിരുന്ന മറ്റ് വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

1954ലാണ് ബി–52 ബോംബർ യുഎസ് സേനയുടെ ഭാഗമായത്. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധം മുന്നിൽക്കണ്ടാണ് ഇത് രൂപകൽപന ചെയ്തത്. ശീതയുദ്ധം അവസാനിച്ചതിന് ശേഷവും വിമാനത്തിൽ തുടർച്ചയായ നവീകരണങ്ങൾ നടത്തി. ബോംബുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടെയുള്ള വിവിധതരം ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ കൂറ്റൻ ബോംബർ വിമാനത്തിന് 159 അടി നീളമുണ്ട്. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്. വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ സംഘർഷ മേഖലകളിൽ അമേരിക്ക ഈ വിമാനം വിന്യസിച്ചിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.