തിരുവനന്തപുരം:സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നു ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മികച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, മികച്ച അങ്കണവാടി എന്നി വിഭാഗത്തിലും ജില്ല മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തങ്ങളില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലിലൂടെയാണ് ജില്ലാ ഭരണകൂടം അവാര്‍ഡ് സ്വന്തമാക്കിയത്. ശിശു വികസന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷണം, പോഷണനിലവാരം മെച്ചപ്പെടുത്തല്‍, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമാക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സമഗ്ര പദ്ധതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. സ്വന്തമായി സ്ഥലം ഇല്ലാത്ത അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്തി വയനാട് പാക്കേജ്, സി.എസ്.ആര്‍ ഫണ്ട്, പാര്‍ലമെന്റ് തദ്ദേശ വികസന പദ്ധതി, സാസ്‌കി, പിഎം ജന്മന്‍ പദ്ധതികളുടെ ഏകോപനത്തിലൂടെ അങ്കണവാടികള്‍ നിര്‍മ്മിച്ചു നല്‍കി. സ്വന്തം കെട്ടിടമുള്ള മുഴുവന്‍ അങ്കണവാടികളും ശിശു സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയും അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി മെച്ചപ്പെട്ട പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നിരന്ത ഇടപെടലാണ് നടപ്പാക്കിയത്.എന്‍ട്രി ഹോം, ഗവ ചില്‍ഡ്രന്‍സ് ഹോം വിസിറ്റ്, അഡോപ്ഷന്‍ സെന്റര്‍ വിസിറ്റ്, ഫോസ്റ്റര്‍ കെയര്‍ പദ്ധതി- ബോധവല്‍ക്കരണം, കുടുംബാധിഷ്ഠിത ബദല്‍ പരിചരണ പരിപാടി, സ്‌പോണ്‍സര്‍ഷിപ്പ് ആന്‍ഡ് ഫോസ്റ്റര്‍ കെയര്‍ അപ്രൂവല്‍ കമ്മിറ്റി, അഡോപ്ഷന്‍ കമ്മിറ്റി, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഏകദിന മാനസിക ഉല്ലാസ പരിപാടികള്‍, ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആസ്പിരേഷണല്‍ ജില്ലാ പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍, പോഷകാഹാര പുനരധിവാസ കേന്ദ്രം, ചാമ്പ്യന്‍ – ഡേ കെയര്‍ എന്‍.ആര്‍.സി തുടങ്ങിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും വികസനം ഉറപ്പാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ജില്ലാഭരണകൂടം മികച്ച പിന്തുണയാണ് നല്‍കതുന്നത്.സംയോജിത ശിശു വികസന വകുപ്പ് പ്രഖ്യാപിച്ച ആറ് വിഭാഗങ്ങളില്‍ അഞ്ചിലും ജില്ല അവാര്‍ഡുകള്‍ കരസ്ഥമാക്കി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാരം ദാനത്തില്‍ ബത്തേരി ഐ.സി.ഡി.എസ് മൂക്കുത്തികുന്ന് അങ്കണവാടിയിലെ വി.എ. ഷൈലജ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച ഹെല്‍പ്പര്‍ വിഭാഗം കല്‍പറ്റ ഐ.സി.ഡി.എസ് കോന്തമംഗലം അങ്കണവാടിയിലെ പി.കെ. യശോദ, മികച്ച സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ ബത്തേരി ഐ.സി.ഡി.എസിലെ പി.എ നസീറ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം പനമരം ഐ.സി.ഡി.എസിലെ വരദൂര്‍ അങ്കണവാടി അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡ്, സാക്ഷ്യപത്രം, മൊമെന്റൊ എന്നിവയാണ് പുരസ്‌കാരം.














