Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day)

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഒക്ടോബർ 23

അന്താരാഷ്ട്ര മോൾ ദിനം
( International Mole Day) —————————————-

രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.ഒരു രാസവസ്തുവിൻ്റെ അളവ് പ്രകടിപ്പിക്കാൻ രസതന്ത്രത്തിൽ ഉപയോഗിക്കുന്ന അളവെടുപ്പ് യൂണിറ്റാണ് മോൾ.പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമേഡിയോ അവോഗാഡ്രോയുടെ പേരിലാണ് അവോഗാഡ്രോ സ്ഥിരാങ്കത്തിന് ഈ പേര് ലഭിച്ചത്.ശാസ്ത്രം പഠിച്ചവർ ഒരിക്കലെങ്കിലും കേട്ടിരിക്കാനിടയുള്ള വാക്കാണ് മോൾ.

ആറ്റങ്ങളും തന്മാത്രകളുമൊക്കെ വളരെ വളരെ ചെറുതായത് കൊണ്ട് ഒരു സൂചിമുനയുടെ തലപ്പത്ത് തന്നെ പതിനായിരക്കണക്കിന് ആറ്റങ്ങൾക്ക് സുഖമായി ഇരിക്കാനാവും. ഒരു ഗ്രാം വസ്തുവിൽ കോടിക്കണക്കിന് ആറ്റങ്ങൾ ഉണ്ടായിരിക്കും. ഇവയെ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അവിടെയാണ് മോൾ സങ്കൽപ്പനത്തിന്റെ പ്രസക്തി.
മാസിനേയും ആറ്റം / തന്മാത്ര കളുടെ എണ്ണത്തേയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് മോൾ. ഒരു വാതകത്തിന്റെ വ്യാപ്തം (അതായത് ആ വാതകത്തിന് സ്ഥിതി ചെയ്യാന്‍ വേണ്ട സ്ഥലം) അതില്‍ അടങ്ങിയ തന്മാത്രകൾ അല്ലെങ്കില്‍ ആറ്റങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു ‍എന്നും വാതകത്തിന്റെ സ്വഭാവം പോലും ഇക്കാര്യത്തില്‍ പ്രസക്തമല്ല എന്നും അവഗാഡ്രോ അഭിപ്രായപ്പെട്ടു. ഇത് Standard condition ല്‍ (പൂജ്യം ഡിഗ്രി സെല്‍ഷ്യസ്) 22.414 ലിറ്റര്‍ ആണെന്നും കണ്ടെത്തി. അതുപോലെ മൂലകങ്ങളുടെ അറ്റോമിക ഭാരത്തിനു തുല്യമായ മാസില്‍, (ഓരോ മൂലകത്തിന്റെയും അറ്റോമിക ഭാരം വ്യത്യസ്തമാണെങ്കിലും) ഒരേ എണ്ണം ആറ്റങ്ങള്‍ ആണ് ഉണ്ടായിരിക്കുക ‍എന്നും അവോഗാഡ്രോ പറഞ്ഞു
2019 മേയ് 20-നു നിലവിൽ വന്ന പുതിയ നിർവചനപ്രകാരം ഒരു മോളിലുള്ള കണികകളുടെ എണ്ണം കൃത്യം 6.02214076×10^23 ആണ്.

ഉദാഹരണത്തിന് ഹൈഡ്രജന്റെ അറ്റോമിക് ഭാരം ഒന്നായെടുത്താല്‍ ഒരു ഗ്രാം ഹൈഡ്രജനില് ‍‍6.02214076×10^23 ആറ്റങ്ങള്‍ ഉണ്ടാവും. 12 ഗ്രാം കാര്‍ബണ്‍ എടുത്താലും ഇതേ എണ്ണം ആറ്റങ്ങളാണ് ഉണ്ടാവുക. കാരണം കാര്‍ബണിന്റെ അറ്റോമിക ഭാരം പന്ത്രണ്ടാണ്.‍രസതന്ത്രത്തിൽ താൽപ്പര്യം വളർത്താൻ വേണ്ടി, ഓരോ വർഷവും രസകരവും ആകർഷകവുമായ തീമുകളാണ് “National Mole Day Foundation” തെരഞ്ഞെടുക്കുന്നത്.ദിനാചരണത്തിൻ്റെ ഈ വർഷത്തെ തീം” NMDF Malar Cup ” എന്നാണ്.കായികലോകത്തെ ‘വേൾഡ് കപ്പ്’ അല്ലെങ്കിൽ ‘മോളാർ കപ്പ്’ മത്സരങ്ങളുടെ മാതൃകയിൽ, രസതന്ത്രത്തെയും മോൾ സങ്കല്പങ്ങളെയും കൂടുതൽ രസകരവും ആവേശകരവുമാക്കുക എന്നതാണ് ഈ തീമിലൂടെ ലക്ഷ്യമിടുന്നത്.​ രസതന്ത്രത്തിലെ ‘മോളാർ’ (Molar) എന്ന വാക്കും കായിക മത്സരങ്ങളിലെ ‘കപ്പ്/ട്രോഫി’ എന്ന സങ്കൽപ്പവും ഒന്നിച്ച് ചേർത്താണ് ഈ പേര് നിർമ്മിച്ചിരിക്കുന്നത്.
​
വിദ്യാർത്ഥികളിൽ കെമിസ്ട്രിയോടുള്ള താല്പര്യം വളർത്തുക, വിദ്യാലയങ്ങളിൽ മോൾ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പരീക്ഷണങ്ങൾ, ഗെയിമുകൾ എന്നിവ സംഘടിപ്പിക്കാൻ അധ്യാപകരെയും കുട്ടികളെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *