Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലയ്ക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകൾ അനുവദിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കു കാരണം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ബസിൽ കയറാനാകാതെ അടുത്ത സർവീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. വയോധികരും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിന് കോഴിക്കോട്–മാനന്തവാടി റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണം.

ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസുകൾ വൈകിയെത്തുന്നത് കൽപ്പറ്റയിൽനിന്ന് മാനന്തവാടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നു. വൈകുന്നേരങ്ങളിൽ കൽപ്പറ്റയിൽനിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകേണ്ടവർക്ക് ബസിനായി ദീർഘനേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ വൈകുന്നേരം മുതൽ കൽപറ്റ–മാനന്തവാടി റൂട്ടിൽ കൂടുതൽ സർവീസുകൾ അനുവദിക്കണം.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള സർവീസുകൾ വർധിപ്പിക്കുന്നതിനൊപ്പം തലശ്ശേരി, ഇരിട്ടി, കുറ്റ്യാടി വഴിയുള്ള സർവീസുകളും മൈസൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളും വർധിപ്പിക്കണം. കോവിഡ് കാലത്ത് ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് നിർത്തിവെച്ച ഗ്രാമീണ സ്റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *