Kerala

ആ അഞ്ജു കൃഷ്ണ ഞാനല്ല’; അന്ന് നാടക നടി, ഇന്ന് സിനിമ താരം; ‘പേരില്‍’ പുലിവാല് പിടിച്ച് അഞ്ജു കൃഷ്ണ അശോക്

ചെന്നൈയില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ മലയാളി നടി അഞ്ജു കൃഷ്ണ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ പുലിവാല് പിടിച്ചിരിക്കുന്നത് മറ്റൊരു നടിയാണ്. അതേ പേരുള്ള യുവ നടി അഞ്ജു കൃഷ്ണ അശോക്. ആ അഞ്ജുവാണ് ഈ അഞ്ജുവെന്ന് കരുതി പല മാധ്യമങ്ങളും വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയത് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രങ്ങളായിരുന്നു.

തന്റെ ചിത്രങ്ങള്‍ തെറ്റായ വാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നതിനെതിരെ അഞ്ജു കൃഷ്ണ അശോക് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും ഉടന്‍ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നാണ് അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

അഞ്ജു കൃഷ്ണ അശോകിന്റെ വാക്കുകള്‍:ഇപ്പോള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അടുത്തകാലത്തെ അറസ്റ്റുമായി ബന്ധപ്പെട്ട നടി ഞാന്‍ അല്ല എന്ന് വ്യക്തമായി അറിയിക്കുന്നു. പേര് സാമ്യമുള്ളതിനാല്‍ എന്റെ ഫോട്ടോകള്‍ തെറ്റായി ഉപയോഗിക്കുകയും ടാഗ് ചെയ്യുകയും ചെയ്യുന്നത് എനിക്കും എന്റെ കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ലഘുവായി കാണാനാകുന്ന വിഷയം അല്ല.

എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും ഉടന്‍ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ തെറ്റായ പ്രചരണം തുടരുന്ന പക്ഷം, നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകും. ദയവായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുക.അഭിനയിച്ച സിനിമകള്‍ സുമേഷ് &രമേശ്,കൈപ്പോളാ ,പ്രതി പൂവന്‍കോഴി , പറന്ന് പറന്ന് ചെല്ലാന്‍, ആദ്യ രാത്രി.അതേസമയം ഇതാദ്യമായിട്ടല്ല അഞ്ജു കൃഷ്ണ അശോകിന് ഇതുപോലൊരു അനുഭവമുണ്ടാകുന്നത്. 2023 ല്‍ തൃക്കാക്കരയില്‍ നാടക നടി അഞ്ജു കൃഷ്ണ പിടിയാലയപ്പോഴും വാര്‍ത്തയ്‌ക്കൊപ്പം വന്നത് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രങ്ങളായിരുന്നു. അന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാക്കരുതെന്നും അഞ്ജു കൃഷ്ണ അശോക് പറഞ്ഞിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.