Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷംആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക് ചെയ്തതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമായത്.പരാതിക്കാരൻ ലിങ്കിൽ ക്ലിക് ചെയ്തതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാർക്കു ലഭിക്കുകയും അതിലൂടെ അക്കൗണ്ടിൽ നിന്നു പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നാണു നിഗമനം.പെൻഷൻ പാസ് ബുക്ക് പുതുക്കി നൽകുമെന്ന സമൂഹമാധ്യമ പരസ്യം കണ്ടു ജനുവരി 31നു രാത്രി 10നാണ് പരാതിക്കാരൻ അതിനൊപ്പമുള്ള ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തത്. വീട്ടിൽ നിന്ന് എസ്ബിഐ ശാഖയിലേക്കു ദൂരം കുറവാണെങ്കിലും പക്ഷാഘാതം വന്നു കിടപ്പിലായതിനാൽ യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് പരസ്യത്തിൽ വിശ്വസിച്ചു ക്ലിക് ചെയ്തത്.അന്നു രാത്രി സമൂഹമാധ്യമത്തിലൂടെ തട്ടിപ്പുകാർ പലതവണ ബന്ധപ്പെട്ടെന്നു പരാതിക്കാരൻ പറഞ്ഞു. പിറ്റേന്നു രാവിലെ 10നു വാട്സാപ്പിൽ വിളിച്ച് അപേക്ഷാഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു.പെൻഷൻ ബുക്ക് വാങ്ങാൻ ഇങ്ങനൊരു അപേക്ഷ ആവശ്യമില്ലെന്ന് അറിയാവുന്നതിനാൽ സംശയം തോന്നി കോൾ കട്ട് ചെയ്തു. പക്ഷേ, അപ്പോഴേക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് 7 തവണകളായി 5,38,498 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ വി.ഡി.റെജിരാജ് പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *