Kerala

കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു: പി.കെ. ഉസ്മാൻ

മാനന്തവാടി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പ്രസ്താവിച്ചു.എസ്ഡിപി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമല്ലാത്ത വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്യുകയാണ്. ഇത്തരം നടപടികളിലൂടെ ജനഹിതമല്ല മറിച്ച് ഭരണകൂട താല്പര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമാണ് ഇതിലൂടെ ഇല്ലാതാവുന്നത്.എസ്.ഐ.ആർ വിഷയത്തിൽ സംസ്ഥാന ഭരണകൂടവും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത് അയഞ്ഞ സമീപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹരായ മുഴുവനാളുകൾക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി എല്ലാ ജനാധിപത്യ വിശ്വാസികളും ഉണർന്ന് പ്രവർത്തിക്കണമെന്നും പി.കെ. ഉസ്മാൻ കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ഹാറൂൺ കടവത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.പൊതു സമ്മേളനത്തിന് മുൻപ് പാർട്ടിയിൽ അംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി.സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ,ജില്ലാ പ്രസിഡന്റ് എ യൂസുഫ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ടി സിദ്ധീഖ്, മഹ്‌റൂഫ്, ബബിത,സജീർ, നൗഫൽ, ഷുഹൈബ് ടി കെ തുടങ്ങിയ ജില്ലാ, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.