Wayanad

വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി കരിന്തിരിക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആറാം മൈൽ കുണ്ടാല മൂന്നാംപിറവൻ ഇക്ബാൽ, ഭാര്യ ഷാഹിദ, മകൻ ഇസാൻ എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ തലകീഴായി റോഡരികിൽ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ലായെന്നാണ് പ്രാഥമിക വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.