പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 23 വർഷം തടവും 75,000 രൂപ പിഴയും. ആലക്കോട് തിരുമേനി കൊച്ചുചിറയിൽ ജിതിൻ രാജുവിനെയാണ് (26) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാറിൽ വച്ചാണ് ജിതിൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
ഫോണിലൂടെ സന്ദേശം അയച്ച് വശീകരിച്ച് വിളിച്ചുവരുത്തിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. 2021 നവംബർ മുതൽ ഇയാൾ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിക്ക് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.