Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Uncategorized

മലയാള സിനിമയിൽ തൊഴിൽ സമയം കുറച്ച് പുതിയ കരാർ; സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ തൊ-ഴിൽ സമയം കുറച്ച് നിർമ്മാതാക്കളുടെ സംഘടന-യായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചലച്ചി-ത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക-യും. ഇതനുസരിച്ച് ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടാ-യിരുന്ന പതിനാറര മണിക്കൂറിൽ നിന്ന് 12 മണിക്കൂ-റായി ചുരുങ്ങും. ഇത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കരാർ ഇന്ന് മുതൽ നടപ്പാകും.ഷൂട്ടിംഗ് ആരംഭിച്ച് സംവിധായകൻ ‘പാക്കപ്പ്’ പറയു-ന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയമാ-യിരുന്നു ആദ്യ കാലങ്ങളിലെ കോൾഷീറ്റ്. എന്നാൽ പിന്നീട് ഫെഫ്ക്കയുടെ നേതൃത്വത്തിൽ ആവശ്യം ഉയർത്തിയതിന് പിന്നാലെ നൈറ്റ് ഷൂട്ടിന് തൊഴിലാ-ളുകൾക്ക് അധിക വേതനമെന്ന കാര്യം നിർമ്മാതാ-ക്കൾ അംഗീകരിച്ചിരുന്നു. എന്നാൽ അപ്പോഴും ജോ-ലിസമയം കൂടുതലാണെന്ന പരാതി നിലനിന്നിരുന്നു. അതിനാണ് മാറ്റം വരാൻ പോകുന്നത്.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്‌കയും ചേർന്ന് ഒപ്പ് വച്ചിരിക്കുന്ന പുതിയ കരാർ പ്രകാരം സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും. ഉച്ചയ്ക്കും രാത്രി ജോലിയിൽ അത്താഴത്തിന് ശേഷ-വും ഒരു മണിക്കൂർ വിശ്രമം അനുവദിക്കാനും തീരു-മാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളിലെ മാറ്റത്തി-നായി തുടർ ചർച്ചകൾ നടക്കും. രാത്രി ജോലിക്കും ഓവർടൈമിനും അധിക തുക എന്ന ആവശ്യം സം-ബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാന-മെടുക്കുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കു-ന്നത്. അഭിനേതാക്കളെ ഉൾപ്പെടുത്തി പുതിയ കരാറിനും ഫെഫ്ക‌ നീക്കം ആരംഭിച്ചിട്ടുണ്ട്.സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളാണെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഫെഫ്‌ക ജനറൽ സെക്ര-ട്ടറി ബി ഉണ്ണികൃഷ്‌ണൻ കുറ്റപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭി-നേതാക്കളും കരാറിൻ്റെ ഭാഗമാകണമെന്നാണ് സം-ഘടനയുടെ ആവശ്യം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *