Listen live radio

ഗര്‍ഭിണിയായ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി

after post image
0

- Advertisement -

പൂനൈ: ഗര്‍ഭിണിയായ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി . 27കാരനായ കിരണ്‍ ഫണ്ടെ എന്ന യുവാവാണ് പങ്കാളിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. മഹാരാഷ്ട്രയിലെ കൊറോഗാവില്‍
ശനിയാഴ്ചയാണ് സംഭവം. കിരണും 24 കാരിയായ സോനാമണി സോറന്‍ എന്ന യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പ്രെെവറ്റ് കമ്ബനി ജീവനക്കാരായ ഇരുവരും കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്.
സോനാമണി ഗര്‍ഭിണിയായതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു .ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടായി. സംഭവം നടന്ന ദിവസം രണ്ട് പേരും വഴക്കിടുകയും ദേഷ്യത്തില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കിരണ്‍ പോലീസിനോട് പറഞ്ഞത്. യുവതി മരിച്ചു വീണതോടെ ഭയന്നു പോയ യുവാവ് എന്തുചെയ്യണമെന്ന് പോലും വ്യക്തയില്ലാതെ ആകെ പരിഭ്രമിച്ച നിലയിലാണ് സ്‌റ്റേഷനിലെത്തിയതെന്ന് പോലീസ് പറയുന്നു.
സ്‌റ്റേഷനിലെത്തിയ ഇയാള്‍ ഒരു പേനയും പേപ്പറും ആവശ്യപ്പെട്ടു. വിഷാദരോഗത്തിന് അടിമയായ താന്‍ ഒരു കൊലപാതകം നടത്തിയെന്നും തൂക്കിലേറ്റണമെന്നും കുറിപ്പ് എഴുതി പൊലീസിന് നല്‍കി. തുടര്‍ന്ന് താമസസ്ഥലത്തെ വിലാസവും വീടിന്റെ താക്കോലും പോലീസുകാര്‍ക്ക് കൈമാറി. ഇവിടെയെത്തിയ പൊലീസ് സംഘം സോനാമണിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ സോനാമണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.