Kerala

പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം: ഹൈക്കോടതി

കൊച്ചി*: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്പെൻഷൻ മരവിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹർജിയിലാണിത്.കഴിഞ്ഞ ആഗസ്റ്റ് 26ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി അനുമതിയില്ലാതെ പങ്കെടുത്തു. പുറത്തുപോകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. കമ്മിറ്റി തീരുമാനങ്ങള്‍ രേഖപ്പെടുത്താൻ സെക്രട്ടറിയും അസി.{ _സെക്രട്ടറിയും തയ്യാറായതുമില്ല. ഇത് ചോദ്യം ചെയ്തതോടെ അസി. സെക്രട്ടറി പുറമെനിന്ന് ആളുകളെ വിളിച്ച്‌ യോഗം തടസപ്പെടുത്തി. ഇതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. തദ്ദേശ ഓംബുഡ്സ്‌മാന്റെയോ ട്രൈബ്യൂണലിന്റെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ സർക്കാരിന് പഞ്ചായത്ത് തീരുമാനത്തില്‍ ഇടപെടാനാകൂ എന്ന് കോടതി വിലയിരുത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.