Listen live radio

നാല് പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം വെട്ടിക്കുറയ്ക്കാന്‍ തീരുമാനം

after post image
0

- Advertisement -

ഡല്‍ഹി: നാല് പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം വെട്ടിക്കുറയ്ക്കാനുളള നടപടികള്‍ വേ​ഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ഈ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യക്ഷവും പരോക്ഷവുമായ ഹോള്‍ഡിംഗുകളിലൂടെ ഭൂരിപക്ഷ ഓഹരി വിഹിതമുണ്ട്.
നടപ്പ് സാമ്ബത്തിക വര്‍ഷം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതായി രണ്ട് സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നാല് ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം ആദ്യം ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കുന്നു.
കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്ബത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നികുതി പിരിവ് കുറയുന്നതിനിടയില്‍ ബജറ്റ് ചെലവുകള്‍ക്കായുളള ധനസമാഹരണത്തിനായി ബാങ്കുകളുടെയും മറ്റ് സര്‍ക്കാര്‍ കമ്ബനികളുടെയും സ്വകാര്യവല്‍ക്കരണം വേ​ഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Leave A Reply

Your email address will not be published.