Listen live radio

ഇതെന്തൊരല്‍ഭുതം…! ഹിപ്പോ വെള്ളത്തിനടിയിലും ഉറങ്ങും

after post image
0

- Advertisement -

ഒഹിയോ: ഉറങ്ങാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. പിരിമുറുക്കങ്ങളുടെ ലോകത്ത് ഒരു അഞ്ചു മിനിട്ടെങ്കിലും മനഃസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണെന്നും വിലയിരുത്തപ്പെടുന്നു. അത്തരമൊരു ഭാഗ്യവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കക്ഷി ഉറങ്ങുന്നത് അങ്ങ് വെള്ളത്തിനടിയിലാണ് കേട്ടോ. അതാരപ്പാ വെള്ളത്തിനടിയില്‍ കൂര്‍ക്കം വലിച്ച്‌ ഉറങ്ങുന്നത് എന്നല്ലേ.
ഫിലാഡെല്‍ഫിയയിലെ സിന്‍സിനാറ്റി സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ അന്തേവാസിയായ ഫിയോന എന്ന ഹിപ്പോപൊട്ടാമസാണ് വെള്ളത്തിനടിയില്‍ സുഖമായി ഉറങ്ങുന്നത്. കാഴ്ച ബംഗ്ളാവിലെത്തിയ സന്ദര്‍ശകര്‍ക്കു മുന്നില്‍ ചില പൊടിക്കൈകളും അഭ്യാസങ്ങളും കാണിച്ച ശേഷം തളര്‍ന്നു കിടന്നുറങ്ങുകയാണ് ഫിയോന. തനിക്കായി ഒരുക്കിയ വലിയ അക്വേറിയത്തിലാണ് അവളുടെ ഉറക്കം.
ഉറക്കത്തിനിടെ ഫിയോനയുടെ കൂര്‍ക്കം വലി കാരണമുണ്ടാകുന്ന കുമിളകള്‍ ആണ് മറ്റൊരു കൗതുകം. തൊട്ടടുത്ത് ചില മീനുകള്‍ കറങ്ങി നടപ്പുണ്ടെങ്കിലും അതാെന്നും ഉറക്കത്തിന് തടസമാകുന്നില്ല. ഒന്‍പത് സെക്കന്‍ഡുള്ള വീഡിയോ സിന്‍സിനാറ്റി സൂ തന്നെയാണ് പങ്കുവച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തിടെയാണ് സൂ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

Leave A Reply

Your email address will not be published.