Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും മിന്നലും, സംസ്ഥാനത്ത് ജാഗ്രത

അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്‌ക്കൊപ്പം പ്രവചിക്കുന്നു. മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ 8 മരണമുണ്ടായി. 4 പേരെ കാണാതായി.

എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിൽ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീൻപിടിത്തം പാടില്ല. കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ കടലാക്രമണസാധ്യതയുള്ള മേഖലകൾ (റെഡ് അലർട്ട്): കാപ്പിൽ മുതൽ പൊഴിയൂർ വരെ (തിരുവനന്തപുരം), ആലപ്പാട്–ഇടവ (കൊല്ലം), ചെല്ലാനം– അഴീക്കൽ ജെട്ടി (ആലപ്പുഴ), മുനമ്പം– മറുവക്കാട് (എറണാകുളം), ആറ്റുപുറം– കൊടുങ്ങല്ലൂർ (തൃശൂർ).

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.