മീനങ്ങാടി: മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം റോഡരികിലെ മതിലിലിടിച്ചാണ് ലോറി നിന്നത്.രാത്രിയിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആളപായമില്ല. നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു നിന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.














