Listen live radio

കൃഷി ചെയ്യാം പ്രകൃതിയിലേക്ക് മടങ്ങാം പ്രതിരോധത്തിനായി ;ഏച്ചോം ഗോപി

after post image
0

- Advertisement -

വയനാട്: വയൽനാട്, വനനാട്, വഴിനാട് വയനാട് ജില്ലയിലെ പല സ്ഥലനാമ പേരുകളും സംസ്കൃതത്തിലായിരുന്നു.മായക്ഷേത്രം എന്നായിരുന്നു.വയനാടിന്റെ സംസ്കൃത നാമം: ഭൂമിശാസ്ത്രപരമായിപലസവിശേഷതകളും വയനാടിനുണ്ട്. ജൈവകൃഷിയെക്കുറിച്ച് ഓർക്കുമ്പോൾ ഫുക്കുവോക്കെയാണ് ഓർമ്മ വരിക. ഒറ്റവൈക്കോൽവിപ്ലവം (The One straw Revolution) എന്ന ലോക പ്രസിദ്ധഗ്രന്ഥത്തിന്റെ കർത്തവാണ്. കേരളീയ സമൂഹത്തിലെ എല്ലാ ആചാരങ്ങളും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കാർഷിക സമൂഹങ്ങളുടെയും സ്ഥിതി അതാണ്. പ്രത്യക്ഷമായോ പരോക്ഷമായോ കാർഷികബന്ധമില്ലാതെ ഒരു ആചാരവുമുണ്ടായിട്ടില്ല. അന്യം നിന്നുപോകുന്ന കാർഷികപ്പെരുമയുടെ ഒരു ഓർമ്മപ്പെടുത്തലാണ്. ആചരങ്ങളും.പല പ്രദേശങ്ങളും വയലുമായി ബന്ധപ്പെട്ടവയാണ്. നൂൽപുഴ വയൽ, മുത്തങ്ങ വയൽ, തുടുവെട്ടിവയൽ, തിരുനെല്ലി വയൽ, വേമോം വയൽ, അമ്മ വയൽ, തുങ്ങാടിവയൽ 26 ലധികം സ്ഥലങ്ങളുണ്ട്. പാരമ്പര്യനെൽകൃഷികൾ. തൊണ്ടി, പാൽതൊണ്ടി,വെളിയൻ, ചോമല, വെളുമ്പാല, ചെന്നല്ലു, ചേറ്റുവെളിയൻ, ഗന്ധകശാല, ജീരകശാല, മരത്തൊണ്ടി 30 ലധികം പാരമ്പര്യ നെൽവിത്തുകൾ കൃഷി ചെയ്തിരുന്ന്. വയൽ മണ്ണും ആചരങ്ങളും വിത്തിടൽ പൂജയോടെയാണ് ആരഭിക്കുക .
മകരം 25 മുതൽ 30 വരെ മുള്ളുവെക്കൽ കർമ്മം, വിഷു സംക്രമ ദിനത്തിൽ നടക്കുന്ന വിശേഷ പൂജയാണ് കാലികളെ പൂജിയ്ക്കൽ, കൃഷി ആയുധങ്ങളെയും പൂജിക്കും, കതിർ കുളിപ്പിക്കൽ, തിരുവോണം കഴിഞ്ഞ് ആയില്യം നാളിൽ നടത്തുന്ന പൂജ. നെൽക്കതിര്മായി ബന്ധപ്പെട്ടതാണ് പുത്തരിയുത്സവം. കൊയ്ത്തുത്സവം. നെൽക്കൃഷി ഒരു ഉത്സവമാക്കിത്തീർക്കുന്നതിന്റെ ഗ്രോതാനുഭവമാണ് ‘ കബളനാട്ടി’ ഞാറ് പറക്കുമ്പോഴും നടുമ്പോഴും വാദ്യഘോഷങ്ങളോടെ .. കൊയ്ത്തുത്സവും പ്രധാന കർമ്മമാണ്.വിത്തുകൾ, നെല്ലു, അരി ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ വിലയ്ക്കായലും, വായ്പയായിട്ടായാലും കൊടുക്കില്ല.നെല്ലും വിത്തും, തേങ്ങയും, വാഴക്കുലയും ,കുമ്പളവും, മത്തനും, വെള്ളരിയും, ചേനയും, ചേമ്പും, കാച്ചിലും, കിഴങ്ങും, മറ്റുമായിരുന്നു ഐശ്യര്യം ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊടുക്കാൻ ആലോചിക്കുമ്പോൾ ആ വീട്ടിൽ ആണ്ടോടാണ്ട് അരി വാങ്ങാതെ കഴിയാൻ മതിയായ കൃഷിയുണ്ടോ എന്നാണ് പ്രാഥ മികമായി ആരായുക. ചേറിന്റെയും, ചാണകത്തിന്റെയും മണം സുഗന്ധമായിരുന്നു.തുമ്പ പിടിച്ച തഴമ്പ് സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനപ്പാസ്സായിരുന്നു.തൊഴുത്തിലെ കന്നുകാലികൾ വീട്ടിലെ അംഗങ്ങളായിരുന്നു.
വയനാട്ടിൽ നിന്ന്…. നെല്ലാണ് ജീവൻ …… എല്ലാവരും കൃഷി ചെയ്യുക. ഇല്ലെങ്കിൽ വരാനിരിക്കുന്നത് മഹാ ദുരന്തങ്ങൾ … ഭക്ഷ്യവസ്തുകക്ക് വേണ്ടിയല്ലാതെ മനുഷ്യർ അധികമായി അദ്ധ്വനിക്കരത് ……
കതിർകനത്ത അടിവയറുമായി പച്ചമെത്തയാകുമ്പോഴും വിളഞ്ഞ് പൊന്നായി കുനിഞ്ഞകതിരുകൾ നിരന്ന് പട്ടു പരവതാനിയാകുമ്പോഴും വയലിൽ വിത്തിട്ടവന്റെ ഹൃദയത്തിൽ താമരപ്പൊയ്ക വിരിയുമായിരുന്നു.കാലം കൊണ്ട് ഇതെല്ലാം പോയി. നെല്ലിന്റെയും വൈക്കോലിന്റെയും, പൊടി അലർജിയായി. ചേറ് അഴുക്കായി, ചാണകം വിഷമായി. തൂമ്പ നിരാധാരന്റെ ഊന്നുവടിയായി. നിരപ്പത്തായങ്ങളും, അറപ്പത്തായങ്ങളും പൊളിച്ച് പ്ലാവിന്റെയും, തേക്കിന്റെയും തടിഘന അടിക്കണക്കിൽ വിറ്റുപോയി. തൊഴുത്തുകൾ കാലിയായി. മുറ്റം കോൺക്രിറ്റോ ടയിൽ സോ വെള്ളാരങ്കല്ലോ ആയി മണ്ണ് കണ്ട് പോകരതെന്ന് ശാഠ്യം ! ചിരപുരാതന കാമുകരെ കാത്ത് അപ്പൊഴും കിടന്ന വയലുകളുടെ മാറിൽ ജേസിബികൾ തേർവാഴ്ച നടത്തി. കുളിരു ചുരത്തിയ കിണറുകളും, കുളങ്ങളും മണ്ണുവീണുമൂടി.ദേശം വരണ്ട് മനസ്സുകൾ മുരടിച്ച് ഹൃദയങ്ങൾ മുൾച്ചെടികൾ തഴച്ചു. കൃഷി ഭൂമിയും കൃഷി ചെയ്യുന്നവരും കുറഞ്ഞു. ശേഷിച്ച കൃഷിക്കാർ മുക്കാതെ പഴുത്ത അടയ്ക്ക പോലെ അകാലത്ത് തീർന്നു കൊണ്ടിരിക്കുന്നു. പണിയാൻ ആളില്ല. ഉയർന്ന കൂലി കൊടുക്കാൻ കൈയി രിപ്പില്ല. രാസ വിഷങ്ങൾ തീണ്ടി മണ്ണിന്റെ ഗുണനിലവാരം തകർന്നു. പഴയ വിത്തുകൾ അന്യം നിന്നു……നെല്ലാണ് ജീവൻ. ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടത്.ജീവന്റെ നിലനിൽപ്പ് അഹാരത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.: എല്ലാവരും അല്പമെങ്കിലും കൃഷി ചെയ്യാൻ തയ്യറാകണം.

Leave A Reply

Your email address will not be published.