Listen live radio

ലോക്ക് ഡൗൺ കാലം വെറുതെയായില്ല സ്കൂളിന് പൂന്തോട്ടവും, പച്ചക്കറിത്തോട്ടവും ഒരുക്കി അന്തേവാസികൾ

after post image
0

- Advertisement -

മാനന്തവാടി: ലോക് ഡൗൺ കാലം വെറുതെയിരിക്കാൻ മാനന്തവാടി യു.പി സ്കൂളിലെ അന്തേവാസികൾ ഒരുക്കമല്ല. ലോക്ക് ഡൗൺ പൂർത്തിയായായും യു.പി സ്കൂളിലെ കുട്ടികൾക്കായി പച്ചക്കറിയും, പൂക്കളും ഒരുക്കുന്ന തിരക്കിലാണ് അവർ 26 പേരും. ഉത്തർപ്രദേശ് കാരൻ വീരേന്ദ്രർ മോറയ, പഞ്ചാബ് സ്വദേശി രാം മിലാൻ എന്നിവർ ഇവരിൽ ചിലർ മാത്രം.[/facebook]
https://www.facebook.com/wayanadnewsdaily/videos/846512079173522/
ഇവരെ പുനരധിവസിപ്പിച്ച യു.പി സ്കൂളിലെ ക്ലാസ് മുറികളിൽ ചടഞ്ഞിരിക്കാൻ ഇവർ ഒരുക്കമല്ല. സ്വമേധയ സ്കുളിനായി പച്ചക്കറിത്തോട്ടമൊരുക്കിയും സ്കൂളിലെ പഴയ പൂന്തോട്ടം കൂടുതൽ മനോഹരമാക്കാനും ഇവർ സമയം കണ്ടെത്തി. കേരളം കാണിക്കുന്ന കമ്യൂണിറ്റി കിച്ചൻ എന്ന മാതൃക അത്ഭുതത്തോടെയാണ് ശ്രദ്ധിക്കുന്നതെന്നും പഞ്ചാബ് സ്വദേശി വീരേന്ദ്രർ മോറയ പറഞ്ഞു. 2 ദിവസങ്ങൾക്കൊണ്ടാണ് ഇവർ പച്ചക്കറി- പൂന്തോട്ടമൊരുക്കിയത്.
ഇവരോടൊപ്പം വേണു, അജി, തങ്കച്ചൻ,കാദർ,സനൽ എന്നിവരും രാവിലെ മുതൽ സജീവമായിരുന്നു.

Leave A Reply

Your email address will not be published.