Kerala

റേഷന്‍ വിതരണം നീട്ടി

കല്‍പ്പറ്റ: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി. ജൂണ്‍ നാല് വരെ മെയ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി എച്ച് എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രില്‍ 30-ാംതീയതിയില്‍ 70.75 ശതമാനം കുടുംബാംഗങ്ങള്‍ ആണ് ആ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നത്.

ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണ്.

മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറയിച്ചു. അതേസമയം, റേഷന്‍ വിതരണം സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ പൂര്‍ണമായും കൊടുത്തു തീര്‍ത്തു, റേഷന്‍ വിതരണം സാധാരണ നിലയില്‍ നടക്കുകയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.