Listen live radio

കൊച്ചിയിൽ പതിനാലുകാരിയെ​ കൂട്ട ബലാത്സംഗം ചെയ്​ത മൂന്ന്​ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്​റ്റില്‍

after post image
0

- Advertisement -

കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളില്‍വെച്ച്‌​ കൂട്ട ബലാത്സംഗം ചെയ്​ത മൂന്ന്​ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്​റ്റില്‍. ഏലൂര്‍ മഞ്ഞുമ്മലിലാണ്​ സംഭവം. ഉത്തര്‍പ്രദേശ്​ രാംപൂര്‍ സ്വദേശികളായ ഷാഹിദ്​ (24), ഫര്‍ഹാദ്​ ഖാന്‍ (29), ഹനീഫ്​ (28) എന്നിവരാണ്​ പിടിയിലായത്​. പ്രതികളായ മറ്റ്​ മൂന്നുപേര്‍ സംസ്ഥാനം വിട്ടതായി പൊലീസ്​ സംശയിക്കുന്നു.
കൊച്ചി അസി. പൊലീസ്​ കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്​ പീഡനം സ്ഥിരീകരിച്ചത്​. ഏലൂര്‍ പൊലീസാണ്​ കേസെടുത്തത്​. മാര്‍ച്ച്‌​ മുതല്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരു​െന്നന്ന്​ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.
ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച്‌​ പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകക്ക്​ താമസിക്കുകയായിരുന്നു പ്രതികള്‍. കൗണ്‍സലിങ്ങിനിടെയാണ്​ പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്​.​
പ്രതികളെ റിമാന്‍ഡ്​ ചെയ്​തു. ഇന്‍സ്​പെക്​ടര്‍ മനോജ്​, എസ്​.ഐ സുദര്‍ശന ബാബു, എ.എസ്​.ഐമാരായ സലീം, സുനില്‍ കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

Leave A Reply

Your email address will not be published.