Latest

പ്രതിയെ തേടി പൊലീസ് വീട്ടുമുറ്റത്ത്; ഭാര്യയും മക്കളും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു

മഞ്ചേശ്വരം ∙ നിലവിലെ കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസിനെ ഭാര്യയും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ചു.മഞ്ചേശ്വരം മച്ചംപാടി ഹൈദരലിയുടെ ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർ ചേർന്ന് പ്രതിയുടെ വീട്ടുപരിസരത്താണ് അക്രമം നടത്തിയത്. മഞ്ചേശ്വരം എസ്ഐ കെ.ആർ.ഉമേഷ്‌ കുമാറും സംഘവും ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടി.

സിപിഒ വന്ദന, സദൻ എന്നിവർക്കാണ് പരുക്ക്. എസ്ഐമാരായ വൈഭവ് രാമചന്ദ്രൻ, ശബരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.