Listen live radio

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും മുന്പ് ദേശീയ തലത്തില്‍ പാര്‍ട്ടിയ്‌ക്ക് പുതിയ അദ്ധ്യക്ഷന്‍ വരുമെന്ന് കോണ്‍ഗ്രസ്

after post image
0

- Advertisement -

ഡല്‍ഹി: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും മുന്‍പ് ദേശീയ തലത്തില്‍ പാര്‍ട്ടിയ്‌ക്ക് പുതിയ അദ്ധ്യക്ഷന്‍ വരുമെന്ന് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ സ്ഥിരീകരണം. ഈ വര്‍ഷം നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ തിരഞ്ഞെടുപ്പുകള്‍ നടക്കാത്തതിനാല്‍ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്ലീനറി സമ്മേളനം ജനുവരിയില്‍ ഷെഡ്യൂള്‍ ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം.
2021 ഏപ്രില്‍-മേയ് മാസങ്ങളിലായി തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം, അസം, പുതുച്ചേരി എന്നീ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പുതിയ അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.
ജനുവരിയില്‍ തന്നെ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്ലീനറി സമ്മേളനം നടത്തുമെന്ന് പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലീനറി സമ്മേളനം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയും മറ്റ് നിരവധി പേരും അടുത്ത ആറുമാസത്തിനുള്ളില്‍ പ്ലീനറി സമ്മേളനം നടത്താന്‍ പറയുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
 

Leave A Reply

Your email address will not be published.