ബെംഗളൂരു: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. നടു റോഡിൽനിന്ന് ഗതാഗതനിയമ ബോധവത്കരണം നടത്താനായിരുന്നു ശിക്ഷ.
ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി ഈ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ശിക്ഷ നടപ്പാക്കുകയും ചെയ്തു.ഇത് പ്രകാരം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കടൂർ ടൗണിൽ റോഡിന് നടുവിൽ രഞ്ജിത്ത് പ്ലക്കാഡുകളുമായി നിൽകുകയായിരുന്നു. രഞ്ജിത്ത് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയും വൺവേ തെറ്റിക്കുകയുമായിരുന്നു.














