Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

നിരോധിക്കപ്പെട്ട ‘ചാണക പൗഡർ’ വിൽപന നടത്തിയ 6 പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 250 കിലോ പൗഡർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോയമ്പത്തൂർ∙ ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ചാണക പൗഡർ വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 250 കിലോ നിരോധിച്ച ചാണക പൗഡർ പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കടകളിലാണ് ചാണക പൗഡറായി ഉപയോഗിക്കുന്ന മീഥൈ‍ൻ ഡൈ, ട്രൈഫിനൈൽ മീഥൈൻ എന്നിവയുടെ ശേഖരം പിടിച്ചെടുത്തത്.ഒരേസമയം സംഘം ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടകളിൽ ഇത് വിൽപനയ്ക്ക് വച്ചിരുന്ന ഇടയർ വീഥിയിൽ തിരുനീലകണ്ഠൻ (59), റാംനഗർ സ്വദേശി വസന്തി (60), രാമനാഥപുരം സ്വദേശി സെൽവം (69), വീര കേരളം സ്വദേശി ഗുണനാഥൻ (52), ലിംഗപ്പ ചെട്ടി വീഥിയിൽ ശിവകുമാർ (50), വേലാണ്ടി പാളയം സ്വദേശി മനോഹരൻ (60) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 250 കിലോയോളം കെമിക്കൽ പൗഡർ പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരം ചെറു വ്യാപാരികൾക്ക് രാസവസ്തുക്കൾ വിതരണം ചെയ്ത ശുക്രവാർ പേട്ട ശാന്തി ഡൈസ്, സേലം ബാക്ക് മൂൺ ആൻഡ് കമ്പനി, ചെന്നൈ തുളസി കളർ ട്രേഡേഴ്സ്, ഈറോഡ് ശ്രീ മംഗളേശ്വരി ഏജൻസി, അഹമ്മദാബാദ് കോത്താരി കെമിക്കൽസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിന് ഹാജരാകാനായി സമൻസ് അയയ്ക്കുകയും ചെയ്തു. ഒരു സ്റ്റേഷൻ പരിധിയിൽ മാത്രം ലഭിച്ച രാസവസ്തുക്കൾ ആണിത്.പാരമ്പര്യമായി വിശേഷ അവസരങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും ചാണകം മെഴുകുന്നതിന് പകരമായും ഉറുമ്പ് ഉൾപ്പെടെ വരാതിരിക്കാനും തമിഴ്നാട്ടിൽ പ്രത്യേകിച്ച് കൊങ്കു മേഖലകളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ചാണകം തേക്കുമ്പോൾ മഞ്ഞ കളർ ലഭിക്കാനായി മീഥൈൻ ഡൈ, പച്ച കളർ ലഭിക്കാനായി ട്രൈ ഫീനൈൽ മീഥൈൻ എന്നീ രാസവസ്തുക്കൾ ചാണക പൗഡർ എന്ന പേരിൽ കടകളിൽ ലഭിക്കുന്നുണ്ട്. ഇത്തരം രാസവസ്തുക്കൾ കാരണം ഒട്ടേറെ പേർ ചികിത്സയിലായതോടെയാണ് സർക്കാർ നിരോധിച്ചത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *