Listen live radio

താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 4 പേര്‍ പിടിയില്‍

after post image
0

- Advertisement -

താമരശ്ശേരി: താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്ബ്, 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും, ഇത് കടത്തിയ കാറും പോലീസ് പിടിച്ചെടുത്തു. താമരശ്ശേരി-മാനിപുരം റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്‍ഷന്‍ (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയില്‍ മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരെയാണ് . വെള്ളിയാഴ്ച രാത്രി 11.25 ഓടെ പോലീസ് പിടികൂടിയത്.

Leave A Reply

Your email address will not be published.