ആലിയ ഭട്ടിന്റെ കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആലിയയുടെ ലുക്കും വസ്ത്രവുമൊക്കെ കയ്യടി നേടുന്നുണ്ട്. എന്നാല്‍ ട്രോളുകളും ആലിയയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. കാന്‍സിലെത്തിയ ആലിയയെ പാപ്പരാസികള്‍ അവഗണിച്ചുവെന്നാണ് ട്രോളുകള്‍ പറയുന്നത്. ആലിയ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പാപ്പരാസികളില്‍ പലരും കാമറ താഴ്ത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.ഇതിനിടെ തന്നെ കളിയാക്കിയെത്തിയാള്‍ക്ക് ആലിയ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. കാന്‍സില്‍ നിന്നും ആലിയ പങ്കുവച്ചൊരു വിഡിയോക്ക് താഴെയായിരുന്നു ഒരാള്‍ പരിഹാസ കമന്റുമായി എത്തിയത്. ഐവറി സില്‍ക്ക് സാരി-ഗൗണ്‍ ആയിരുന്നു വിഡിയോയില്‍ ആലിയ ധരിച്ചിരുന്നത്. ഇതിന് താഴെയാണ് ഒരാള്‍ താരത്തെ കളിയാക്കുന്ന കമന്റ് പങ്കുവച്ചത്.’എന്തൊരു നാണക്കേട്. നിന്നെ ആരും ശ്രദ്ധിച്ചില്ലല്ലോ” എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജികളോടെ ഒരാള്‍ കമന്റ് ചെയ്തത്. പിന്നാലെ കിടിലന്‍ മറുപടിയുമായി ആലിയയെത്തുകയായിരുന്നു. ”എന്ത് നാണക്കേട് ലവ്? നീ എന്നെ ശ്രദ്ധിച്ചല്ലോ” എന്നായിരുന്നു ആലിയയുടെ മറുപടി. കളിയാക്കലിനെ രസകരമായി നേരിട്ട ആലിയയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.പിന്നാലെ നിരവധി പേരാണ് ആലിയയ്ക്ക് പിന്തുണയുമായെത്തിയത്. ‘ആലിയയോടുള്ള അസൂയ കാരണമാണ് ആളുകള്‍ ട്രോളുന്നത്, ആലിയയുടെ ഡ്രസുകളും മറുപടികളും കലക്കനാണ്, കാന്‍സില്‍ നീ തന്നെയായിരുന്നു ഏറ്റവും സുന്ദരി’ എന്നിങ്ങനെയാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. കാന്‍സിലേക്ക് ക്ഷണിക്കപ്പെടുക പോലും ചെയ്യാത്തവരുടെ ആരാധകരാണ് യാതൊരു കാര്യവുമില്ലാതെ ആലിയയെ ട്രോളുന്നതെന്നും അവര്‍ പറയുന്നു.














