മീനങ്ങാടി: ലോറിയുടെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവാക്കള്‍ക്ക് ലഹരി നല്‍കിയകോട്ടത്തറ, മാടക്കുന്ന്, തുമ്പിയാം കുഴിയില്‍ വീട്ടില്‍, അമല്‍ ജോസ്(24)നെയാണ് 21.03.2026 തീയതി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് വെകീട്ട് മീനങ്ങാടി, കൊളഗപ്പാറ സ്‌കൂള്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് വയനാട്, പള്ളിക്കുന്ന്, ആനക്കുഴി വീട്ടില്‍, ജിബിന്‍ ജോണ്‍സണ്‍ (24), കുറുമ്പാലക്കോട്ട, കാക്കശ്ശേരി വീട്ടില്‍, നിഖില്‍ തോമസ് (24) എന്നിവരെ 17.98 ഗ്രാം എം.ഡി.എം.എയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. ലോറിയുടെ ടൂള്‍ ബോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.














