Sunday, 01 November 2026
|
വയനാട് • കേരളം
TRENDING
▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കല്‍പ്പറ്റ: തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യുവാക്കളില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുന്നതിനും ജില്ലാ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ടര്‍ഫില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി. 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പടിഞ്ഞാറത്തറ ബ്ലാക്ക് സ്‌ക്വാഡ് ജേതാക്കളായി. ജില്ലാ പൊലിസ് ടീം രണ്ടാം സ്ഥാനം നേടി.ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ടി.എ. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. എസ്എച്ച്ഒ എ.യു. ജയപ്രകാശ്, ജനമൈത്രി എഡിഎന്‍ഒ എന്‍.കെ. ദാമോദരന്‍, സിആര്‍ഒ കെ.പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിഎഫ്ആര്‍എ മെംബര്‍മാരായ പി.ജി. സനില്‍, കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ എം.എ. അനസ്, പി. കമറുദ്ദീന്‍, സിവില്‍ പൊലിസ് ഓഫിസര്‍ സിയാദ് സല്‍മാന്‍, ഉബൈദ് എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു. ട്രോഫിയും കാഷ് അവാര്‍ഡും അഡീഷണല്‍ എസ്പി എന്‍.ആര്‍. ജയരാജ് വിതരണം ചെയ്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *