Listen live radio

ഒരു മാസത്തിനിടെ പാമ്പ് കടിച്ചത് 8 തവണ: പുറത്തിറങ്ങാതെ 17 കാരൻ

after post image
0

- Advertisement -

പാമ്പ് പകയോടെ പിന്തുടരുന്നതിനാല്‍ പുറത്തിറങ്ങാനാകാതെ ഭയന്ന് കഴിയുകയാണ് ഒരു 17 കാരന്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് വിചിത്ര റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ യാഷ്രാജ് മിശ്രയെന്ന പതിനേഴുകാരനെ തുടര്‍ച്ചയായി എട്ട് തവണ പാമ്പുകടിയേറ്റു. ഒരേ പാമ്ബ് തന്നെയാണ് ഈ പതിനേഴുകാരനെ ആക്രമിക്കുന്നതെന്നാണ് ഇവരുടെ വാദം. നിരവധി തവണ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഓരോ തവണ കടിയേല്‍ക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടിയാണ് മരണത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെടുന്നത്. പരമ്പരാഗത പാമ്പാട്ടിമാരുടെ നിര്‍ദേശ പ്രകാരമുള്ള ചികിത്സയും യാഷ്‌രാജിന് തുണയായി.
കഴിഞ്ഞ ആഴ്ച ഒടുവിലാണ് അവസാനമായി പാമ്പ് കടിയേറ്റത്.
ഇത്തരത്തില്‍ തുടര്‍ച്ചയായി ഒരേ പാമ്പ് തന്നെ ആക്രമിക്കുന്നതു കാരണം യാഷ്രാജിനെ പിതാവ് ചന്ദ്രമൗലി മിശ്ര ബന്ധുവായ രാംജി ശുക്ല താമസിക്കുന്ന ബഹദൂര്‍പുര്‍ ഗ്രാമത്തിലേക്കയച്ചിരുന്നു. എന്നാല്‍, അവിടെ വച്ചും വീടിനടുത്ത് യാഷ്രാജ് അതേ പാമ്ബിനെ തന്നെ കാണുകയും കടിയേല്‍ക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പാമ്പ് യാഷ്രാജിനെ തന്നെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നതെന്ന് വ്യക്തമല്ല.
എന്തായാലും പമ്പിനെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് യാഷ്രാജെന്നും പിതാവ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.