Listen live radio

പബ്ജിക്ക് ഇന്ത്യയില്‍ 3.3 കോടി ഉപയോക്താക്കള്‍: നിരോധിച്ച മറ്റു ആപ്പുകള്‍ ഇതൊക്കെയാണ്

after post image
0

- Advertisement -

ഡൽഹി: സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് ഇന്ത്യയില്‍ മാത്രം 3.3 കോടി ഉപയോക്താക്കള്‍. പ്രതിദിനം ശരാശരി 1.3 കോടി ഉപയോക്താക്കള്‍ പബ്ജി കളിക്കുന്നുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 5 കോടി ആളുകളാണ് പബ്‍ജി ഇന്ത്യയില്‍ ഡൌണ്‍ലോഡ് ചെയ്തത്.
പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐടി മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. സുരക്ഷക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായതായി കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്ക് എതിരെയുളള ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

Leave A Reply

Your email address will not be published.