Kerala

അമ്മ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയം നോക്കി 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം; ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്∙ ഓഖ – എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്ത 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി നൻഹക്കു (30) വിനെ കോഴിക്കോട് റെയിൽവേ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയം കുട്ടിയുടെ അടുത്ത് വന്നിരുന്നു മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ച് വന്നപ്പോൾ കുട്ടി വിവരം പറയുകയും തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കോഴിക്കോട് വച്ച് പൊലീസ് പ്രതിക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എറണാകുളത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.

കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രദീപ്കുമാർ.സി, എഎസ്ഐമാരായ ഷമീർ, സുനീഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.