Health

ഫാസ്റ്റ്ഫുഡ് കഴിച്ചും ശരീരഭാരം കുറയ്ക്കാനാകുമോ?; ഡയറ്റിലെ മിഥ്യാധാരണകളെക്കുറിച്ച് ഫിറ്റ്‌നസ് കോച്ച്

ഊർജത്തിനുവേണ്ടിയാണ് ഭക്ഷണം കഴക്കുന്നതെങ്കിലും നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഭക്ഷണം ഒരു വികാരമാണ്. എന്നും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമെങ്കിലും കഴിക്കാൻ ശ്രമിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരാൾ ആദ്യംതന്നെ ചിന്തിക്കുക ഭക്ഷണം നിയന്ത്രിക്കാനാണ്. ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കുറച്ചും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിച്ചും അവർ പുതിയ ശീലം ആരംഭിക്കുന്നു. അങ്ങനെ, ഭക്ഷണമെന്നത് ആസ്വാദ്യകരമാകുന്നതിനേക്കാൾ സമ്മർദമേറിയ കാര്യമായി മാറുന്നു.

ഭക്ഷണത്തെയും ശരീരഭാരം കുറയ്ക്കുന്നതിനെയും കുറിച്ച് നാം വിശ്വസിച്ചുവരുന്ന ഭൂരിഭാഗം കാര്യങ്ങളും സത്യമല്ലെങ്കിലോ? അതാണ് ഫിറ്റ്‌നസ് കോച്ച് കെവ് തന്റെ ഒൻപത് വർഷത്തെ ഫിറ്റ്‌നസ് രംഗത്തെ അനുഭവസമ്പത്തിൽ നിന്ന് പഠിച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത്തരം ചില മിഥ്യാധാരണകളെക്കുറിച്ച് എക്‌സിൽ വിശദമാക്കിയിരിക്കുകയാണ് കെവ്.ജങ്ക് ഫുഡ്, മീൽ പ്രിപ്പറേഷൻ, മറ്റ് മിഥ്യാധാരണകൾ ശരീരഭാരം കുറയ്ക്കുമ്പോൾ ഫാസ്റ്റ് ഫുഡ് പാടേ ഒഴിവാക്കണം എന്ന ധാരണ ഒരുപക്ഷേ ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണ്. ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത് ശരീരഭാരം കുറയ്ക്കുക എന്നാൽ ബർഗറുകൾ അല്ലെങ്കിൽ റോൾസ് പൂർണമായി ഒഴിവാക്കുക എന്നാണ്. എന്നാൽ കെവ് പറയുന്നത്, നിങ്ങൾ കലോറി നിയന്ത്രിക്കുകയും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ഇടയ്‌ക്കെല്ലാം ഫാസ്റ്റ് ഫുഡ് കഴിക്കാം എന്നാണ്.മീൽ പ്രിപ്പറേഷൻ ആണ് അടുത്തത്. ഫിറ്റ്‌നസ് സംസ്‌കാരത്തിൽ ഇത് ഒരു നിയമം പോലെ വ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇത് അത്ര അത്യാവശ്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്. ഞായറാഴ്ച മീൽ പ്രിപ്പ് ചെയ്യുന്നവരിൽ ഭൂരിഭാഗവും ബുധനാഴ്ചയോടെ ഇതിന്റെ പകുതിയും വലിച്ചെറിയുന്നു. പകരം, എപ്പോൾ വേണമെങ്കിലും ചെയ്യാൻ കഴിയുന്ന കുറച്ച് ലളിതമായ വിഭവങ്ങൾ തയ്യാറാക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കെവ് കുറിച്ചു.

പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് കെവ് പറയുന്നത്. നിങ്ങളുടെ ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണം മുഴുവൻ കാര്യങ്ങളെയും സ്വാധീനിക്കുമെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ എന്തെങ്കിലും കഴിച്ചാൽ, പെട്ടെന്ന് വിശപ്പ് തോന്നും. എന്നാൽ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ, അത് കൂടുതൽ നേരം സംതൃപ്തി തോന്നിക്കുകയും നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യും.കാർബോഹൈഡ്രേറ്റുകളാണ് ഭക്ഷണത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഭാഗം. ഡയറ്റ് ചെയ്യുമ്പോൾ, അരി, റൊട്ടി, ഉരുളക്കിഴങ്ങ് എന്നിവയാണ് ആളുകൾ ആദ്യം ഒഴിവാക്കുന്നത്. എന്നാൽ അവ അമിതമായി കഴിക്കുന്നതാണ് പ്രശ്‌നം, അല്ലാതെ കാർബോഹൈഡ്രേറ്റുകളല്ലെന്ന് കെവ് വ്യക്തമാക്കുന്നു.വീട്ടിൽ പാകം ചെയ്ത, ഓർഗാനിക് ഭക്ഷണം കഴിക്കാനുള്ള സമ്മർദത്തെക്കുറിച്ചും കെവ് സൂചിപ്പിച്ചു. റസ്റ്ററന്റിൽ നിന്നായാലും വീട്ടിലെ അടുക്കളയിൽ നിന്നായാലും ഗ്രിൽ ചെയ്ത ചിക്കൻ കഷ്ണം പ്രോട്ടീൻ നൽകുമെന്ന് അദ്ദേഹം പറയുന്നു. ‘പ്രോട്ടീൻ പ്രോട്ടീൻ തന്നെയാണ്. കലോറി കലോറിയാണ്,’, കെവ് സമർഥിച്ചു.മറ്റ് കാര്യങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വരുമ്പോൾ പലരും ‘കലോറി എരിച്ചുകളയാൻ’ കാർഡിയോയിലേക്ക് തിരിയുന്നു. എന്നാൽ മിക്ക ആളുകളും കരുതുന്നതിലും വലിയ പങ്കാണ് strength training വഹിക്കുന്നത് എന്ന് കെവ് വ്യക്തമാക്കുന്നു. സപ്ലിമെന്റുകളാണ് അടുത്തത്. എന്നാൽ അവയിൽ ഭൂരിഭാഗവും ആവശ്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.കൂടുതൽ സമയം ജിമ്മിൽ ചെലവഴിക്കുന്നത്രയും മികച്ച ഫലങ്ങൾ ലഭിക്കുമെന്ന ധാരണയും ഉണ്ട്. എന്നാൽ അത് എല്ലായ്‌പ്പോഴും ശരിയല്ല. ദൈർഘ്യത്തേക്കാൾ സ്ഥിരതയാണ് പ്രധാനം. പല കാരണങ്ങൾകൊണ്ടും ശരീരഭാരം വ്യത്യാസപ്പെടാമെന്നും അതിനർത്ഥം കൊഴുപ്പ് വർധിച്ചു എന്നല്ലെന്നും കെവ് വിശദീകരിക്കുന്നു.പിന്നീട് വരുന്ന കാര്യം ഇച്ഛാശക്തിയാണ്, ആളുകൾ എപ്പോഴും സ്വയം കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണത്. എന്നാൽ അതത്ര ലളിതമല്ലെന്ന് അദ്ദേഹം പറയുന്നു. ഇതിനുള്ള പരിഹാരം, ലളിതമായ ഭക്ഷണരീതി പിന്തുടരുകയോ മുൻകൂട്ടി തീരുമാനിച്ച വിഭവങ്ങൾ കഴിക്കുകയോ ചെയ്യുന്നതിലൂടെ കാര്യങ്ങൾ എളുപ്പമാക്കുക എന്നതാണ്, കെവ് കുറിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.