കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. സ്റ്റേജ് ഇതര ഇനങ്ങളില്‍ മത്സരം നടന്നുവരികയാണ്. സ്റ്റേജ് ഇന മത്സരങ്ങള്‍ 16ന് രാവിലെ ഒമ്പതിന് ആരംഭിക്കും. ഉച്ചകഴിഞ്ഞ മൂന്നിന് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ അധ്യക്ഷത വഹിക്കും. 18നാണ് കലോത്സവത്തിന് കൊടിയിറക്കം. സമാപന സമ്മേളനം രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി. ചെല്‍സ സിനി, മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉപജില്ലയിലെ 87 വിദ്യാലയങ്ങളില്‍നിന്നു അയ്യായിരത്തോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എസ്. സൗമ്യ, ഡോ.കെ.ടി. അഷ്‌റഫ്, ഇ. മുസ്തഫ, എ.കെ. ബാബു പ്രസന്നകുമാര്‍, കെ.എം. അബൂബക്കര്‍, പി.കെ. രാജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.. ഹരിതചട്ടം പാലിച്ച് 10 വേദികളിലാണ് മത്സരങ്ങള്‍. ദിവസവും ഉച്ചയ്ക്ക് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും. 10 സബ് കമ്മിറ്റികള്‍ കലോത്സവ വിജയത്തിന് പ്രവര്‍ത്തിച്ചുവരികയാണ്.
വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍
‹ മുൻപത്തെ വാർത്ത (Previous)
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
അടുത്ത വാർത്ത (Next) ›
ഡിപിഎം ഓഫീസിലേക്ക് ആശാവർക്കർമാർ മാർച്ച് നടത്തി