Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഐടി ഭീമൻ; 12000 ഇന്ത്യക്കാരുടെ പണിയും തെറിച്ചു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി∙ രാജ്യാന്തര ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരെ കുറയ്ക്കലാണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ കുറച്ചിട്ടുണ്ട്. ലോകമാകെ ഓറക്കിളിന് 1.6 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. അതിൽ നിന്ന് 18%–19% പേരെയാണ് ഒഴിവാക്കുന്നത്. മാർച്ച് 31ന് രാവിലെ 6 മണിക്ക് നൂറുകണക്കിന് ജീവനക്കാർക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. ഓറക്കിളിന്റെ ഹൈദരാബാദ്, ബെംഗളൂരു ഓഫിസുകളിലാണ് ഏറ്റവും കൂടുതൽ കട്ട്. യുഎസിലും മെക്സിക്കോയിലും ഫിലപ്പീൻസിലുമെല്ലാം കൂട്ട പിരിച്ചു വിടലുണ്ട്.

ഓറക്കിളിന്റെ ആരോഗ്യ വിഭാഗത്തിലും നെറ്റ് സ്വീറ്റിലും ക്ളൗഡിലും സോഫ്റ്റ്‌വെയർ സേവന വിഭാഗങ്ങളിലുമാണ് ഏറ്റവും ആഘാതം. കാരണം വ്യക്തമല്ലെങ്കിലും അടുത്ത നാളുകളിൽ ഓറക്കിൾ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. എഐയുടെ വരവാണ് മറ്റൊരു കാരണം. സമീപ ഭാവിയിൽ ഓറക്കിളിന്റെ മിക്ക സേവനങ്ങളും എഐ നിർവഹിക്കുമെന്ന സ്ഥിതിയിൽ ടെക്കികളെ കുറയ്ക്കുകയാണ്. കമ്പനിയുടെ ഫോക്കസ് ഇപ്പോൾ എഐയിലാണ്. വരുമാനത്തിൽ നിന്ന് 1000 കോടി ഡോളർ വരെ (90,000 കോടി രൂപ) എഐ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാനും എൻവിഡിയയുടെ ഏറ്റവും മുന്തിയ സെമികണ്ടക്ടർ ചിപ്പുകൾ വാങ്ങാനും മാറ്റി വയ്ക്കുകയാണ്. എഐ വരുമ്പോൾ നിലവിലെ നിരവധി തസ്തികകൾ ആവശ്യമില്ലാതാകും എന്ന കണക്കുകൂട്ടലും പിരിച്ചുവിടലിനു പിന്നിലുണ്ട്. ഓറക്കിൾ ഇതുവരെ ഔദ്യോഗികമായി ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *