Wayanad

സിവിൽ സർവ്വീസ് ജേതാവിനെ അനുമോദിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി വിദ്യാർത്ഥിനിയായ ഹൃദ്യ എസ്. ബിജു സിവിൽ സർവീസ് പരീക്ഷയിൽ 202 ആം റാങ്ക് നേടിയിരുന്നു. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻ. എം. എസ്. എം. ഗവൺമെൻറ് കോളേജ് കൽപ്പറ്റ ലേണർ സപ്പോർട്ട് സെന്ററിലെ വിദ്യാർത്ഥിനിയാണ് ഹൃദ്യ എസ്. ബിജു. കൽപ്പറ്റ ഗവൺമെൻറ് കോളേജിൽ നടന്ന അനുമോദന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി മേഖലാ ഡയറക്ടർ പ്രൊഫ. വനജ സി. അധ്യക്ഷത വഹിച്ചു. ഓപ്പൺ യൂണിവേഴ്സിറ്റി കോഴിക്കോട് മേഖല ഡയറക്ടർ പ്രൊഫ. ഡോ. എം. ബി. ഗോപാലകൃഷ്ണൻ അനുമോദന പ്രസംഗം നടത്തി. കൽപ്പറ്റ കോളേജ് കോഡിനേറ്റർ വിനോദ് തോമസ്, ഡോ. ബഷീർ കെ. കെ, രജിത്ത് എം ആർ, കെ. ബിജു, സ്മിത എം, ഡെന്നി പോൾ എന്നിവർ സംസാരിച്ചു. സിവിൽ സർവ്വീസ് ജേതാവ് ഹൃദ്യ എസ്. ബിജു മറുപടി പ്രസംഗം നടത്തി. പ്രായഭേദമന്യേ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നൽകുന്ന സർക്കാർ സർവ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. മുണ്ടേരി ചിന്മയയിൽ ബിജുവിൻ്റെയും സ്മിതയുടെയും മകളാണ് ഹൃദ്യ എസ്. ബിജു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.